---
title: "പെരുമഴ വീണ്ടും വരുന്നു...! കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്, വയനാട്, കണ്ണൂർ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം "
english_title: "Kerala Rain Alert Today 7 Districts Yellow Alert Heavy Rain Forecast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383557/ kerala-rain-alert-7-districts-yellow-alert-today-heavy-rain"
published_at: "2026-09-20T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafa1d365282_kerala-rain-alert-7-districts-yellow-alert-today-heavy-rain.jpg"
keywords: ["Kerala Rain", "Yellow Alert Kerala", "Weather Update Kerala", "Kerala Monsoon"]
---

# പെരുമഴ വീണ്ടും വരുന്നു...! കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്, വയനാട്, കണ്ണൂർ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശമുള്ളത്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശമുള്ളത്.

വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായും, തുടർന്ന് ചൊവ്വാഴ്ചയോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നത്.

English Summary:

Rain intensifies again in Kerala. IMD has issued yellow alert today in seven districts - Thiruvananthapuram, Pathanamthitta, Kottayam, Idukki, Ernakulam, Wayanad and Kannur. Yellow alert also in Kozhikode, Kannur and Kasaragod on Thursday. Heavy rain defined as 64.5 mm to 115.5 mm in 24 hours, with isolated thunderstorms and winds up to 40 kmph. A cyclonic circulation over North Andaman Sea may intensify into deep depression, causing active monsoon in Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383557/ kerala-rain-alert-7-districts-yellow-alert-today-heavy-rain)